National
രാഹുല്‍ ഗാന്ധിക്ക് അമ്പതാം പിറന്നാള്‍; അതിര്‍ത്തി സംഘര്‍ഷത്തിന്റേയും കൊവിഡിന്റേയും പശ്ചാത്തലത്തില്‍ ആഘോഷമില്ല

ന്യൂഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയാന്ട് എം പിയുമായ രാഹുല്‍ ഗാന്ധിക്ക് അമ്പതാം പിറന്നാല്‍. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റേയും ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ അമ്പതാം പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. രാഹുലിന്റെ പിറന്നാളിന്റെ ഭാഗായി രജ്യത്തുടനീളം സാനിറ്റൈസറും മാസ്‌കുകളും വിതരണം ചെയ്യുമെന്ന് യൂത്ത്‌കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ രാഹുലും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും 50 ലക്ഷം ന്യായ് കിറ്റുകള്‍ നല്‍കാനാണ് പാര്‍ട്ടി തീരുമാനം.
രാഹുല്‍ അമ്പതിന്റെ പടി കടക്കുമ്പോള്‍, പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ എന്ന പഴയ ചോദ്യം തന്നെയാണു വീണ്ടും ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ രാജിവച്ചൊഴിഞ്ഞ പദവിയിലേക്കു താനില്ലെന്നു രാഹുല്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ബി ജെ പിക്കെതിരെ ശക്തമാ വിമര്‍ശനങ്ങളുമായി അദ്ദേഹം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും ശക്തമായി ബി ജെ പിയേയും കേന്ദ്ര സര്‍ക്കാറിനേയും എതിരിടുന്നതും രാഹുല്‍ ഗാന്ധി തന്നെയാണ്. കൊവിഡ് പ്രതിരോധത്തിലെ സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങളിലും ശക്തായ അഭിപ്രായ പ്രകടനങ്ങള്‍ രാഹുല്‍ നടത്തിയിരുന്നു.