National
നിസ്സഹായരായ ജനത്തെ പരിഹാസ്യരാക്കി എണ്ണക്കമ്പനികള്‍ മുന്നോട്ട്

മുംബൈ | അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കൂപ്പുകുത്തിയിട്ടും ലോകത്ത് ഒരു രാജ്യത്തുമില്ലാത്തവിധം ഇന്ത്യയില്‍ എണ്ണവില വര്‍ധനവ് തുടരുന്നു. ഭരണകൂടത്തിന്റെ മൗനാനുവാദത്തില്‍ തുടര്‍ച്ചയായ 13-ാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റര്‍ ഡീസലിന് ഏഴ് രൂപ 28 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് ഏഴ് രൂപ ഒമ്പത് പൈസയുമാണ് കൂടിയത്.
---- facebook comment plugin here -----