Connect with us

Malappuram

വൈറലായി പൊറോട്ട സോംഗ്

Published

|

Last Updated

മലപ്പുറം | പൊറോട്ട ഹാഷ്ടാഗുകൾ ട്രെൻഡിംഗാകുന്നതിന്റെ പശ്ചാത്തലത്തിൽ പൊറോട്ടയുടെ ജി എസ് ടി വർധനവിനെതിരെയുള്ള ഇതുവരെ കണ്ട മലയാളി പ്രതിഷേധങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ലോക മലയാളികളുടെ പൊതുശബ്ദമായൊരു പൊറോട്ട സോംഗ് വന്നു. ഫേസ്ബുക്ക് കൂട്ടായ്മയായ മല്ലു കഫെയാണ് പൊറോട്ട സോംഗ് പുറത്തിറക്കുന്നത്. മല്ലു കഫെക്ക് വേണ്ടി ഗ്രൂപ്പിലെ തന്നെ അംഗമായ പ്രശാന്ത് ഐ എ എസ്(കലക്ടർ ബ്രോ) ആണ് വരികൾ എഴുതിയത്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷിബു ജോഷ്യോ, റിയാസ് മുഹമ്മദ് എന്നിവരാണ്.

ഉമ്മർ ഗുൽമോഹർ ഛായാഗ്രഹണം നിർവഹിച്ച ഈ മ്യൂസിക് വിഡിയോയുടെ എഡിറ്റിംഗ് അനീഷ് കുമാറും വിഫ്ക്‌സ് സിയാസും ശ്രീനാഥ് നാരായണനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡാറ്റസ് വേലായുധനും മുംബൈ മലയാളിയും ചലചിത്ര പ്രവർത്തകയുമായ ലിനി സുഭാഷും ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
സീറോ ബജറ്റിൽ പൂർത്തിയാക്കിയ ഈ വീഡിയോയുടെ എല്ലാ വശങ്ങളിലും മല്ലു കഫെ അംഗങ്ങൾ മാത്രമാണ്. ലോക്ക്ഡൗണായതിനാൽ തമ്മിൽ കാണാതെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ചിത്രീകരിച്ചത്.

ലോക്ക്ഡൗൺ കാലഘട്ടത്തിന്റെ ക്രിയാത്മകമായ ഉപയോഗത്തിൽ മല്ലുകഫെ ഇതിന് മുമ്പും മാധ്യമശ്രദ്ധ നേടിയിരുന്നു. നിന്ന് പോയ ഒരു മ്യൂസിക് ബാൻഡിന്റെ റീജിയനൻ മല്ലു കഫെയിലൂടെ സാമൂഹിക മാധ്യമത്തില്‍ വയറലായിരുന്നു. ഏത് നെഗറ്റീവിനെയും പോസിറ്റീവാക്കാൻ മലയാളികൾക്ക് സാധിക്കുമെന്നതിന്റെ ഒരു ഉദാഹരണമായി കൂടെ പൊറോട്ട സോംഗിനെ കണക്കാക്കാം.
അതേസമയം ഭക്ഷണവും പോരാട്ടമാണെന്നതിന്റെയും വ്യത്യസ്തമേഖലകളിൽ പ്രശസ്തരായ മലയാളികളുടെ ഒഫീഷ്യൽ പേജിലൂടെ ആയിരുന്നു പൊറോട്ട പുറത്തിറക്കിയത്. പൊറോട്ട അൽപ്പസമയം കൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

---- facebook comment plugin here -----

Latest