Kerala
108 ആംബുലൻസ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

കാസർകോട്| നിരന്തരം ശബളം വൈകുന്നതിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലയിലെ 108 ആംബുലൻസ് ഡ്രൈവർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു. ഇവർക്ക് കൃത്യമായി ശബളം ലഭിച്ചിട്ട് ഒമ്പത് മാസമായി. ഒരു മാസത്തെ ശബളം മുടങ്ങിയിട്ടുമുണ്ട്. ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ എടുക്കില്ലെന്നും ഇവർ അറിയിച്ചിരുന്നു.
ജില്ലയിൽ 14 ആംബുലൻസുകളിലായി 50 പേരാണ് ജോലി ചെയ്യുന്നത്. പലതവണ ചർച്ച നടത്തിയിട്ടും ഹൈദരാബാദ് ആസ്ഥാനമായ ജി വി കെ ഈ എം ആർ ഐ കമ്പനി ശബളം നൽകാത്തതിനെത്തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. പ്രശ്‌നത്തിന് പരിഹാരം ആവിശ്യപ്പെട്ട് ജില്ലാ കളക്ടർക്കും മെഡിക്കൽ ഓഫീസർക്കും ലേബർ ഓഫീസർക്കും പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് കരാറാകാരുമായി ചർച്ച നടത്തുകയും മുടങ്ങിയ ശബളം നാളെ നൽകുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർ സമരം പിൻവലിച്ചത്.
---- facebook comment plugin here -----