Connect with us

National

വിവാദ ഭൂപടം നേപ്പാൾ ഉപരിസഭയും പാസ്സാക്കി

Published

|

Last Updated

 

കാഡ്മണ്ഡു| സമവായ ചർച്ചകൾക്കായി ഇന്ത്യ നീക്കം നടത്തുന്നതിനിടെ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ നേപ്പാൾ പാർലിമെന്റിന്റെ ഉപരിസഭയും ഏകകണ്ഠമായി പാസ്സാക്കി. 57 അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്താണ് ബിൽ പാസ്സാക്കിയത്. ഇരുസഭകളിലും ബിൽ പാസ്സായതോടെ പ്രസിഡന്‌റിന്റെ അംഗീകരിക്കുക കൂടി ലഭിച്ചാൽ ഭൂപട പരിഷ്‌കരണത്തിന് നിയമപരമായ പ്രാബല്യം ലഭിക്കും.

അതിർത്തിയിൽ ഇന്ത്യ – ചൈന സംഘർഷം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നേപ്പാളിന്റെ ഈ പ്രകോപനപരമായ നീക്കം. പുതിയ ഭൂപടത്തിൽ കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾ നേപ്പാളിന്റേതായിരിക്കും.

ബില്ലിന് അധോസഭ ശനിയാഴ്ച അംഗീകാരം നൽകിയിരുന്നു. ഒരു ഭരണഘടനാഭേദഗതി ബില്ലിലൂടെയാണ് ഈ പർവതമേഖലയെ നേപ്പാൾ സ്വന്തം ഭൂപടത്തോട് കൂട്ടിച്ചേർത്തിരിക്കുന്നത്. എന്നാൽ ചരിത്രവസ്തുതകളുടെ പിൻബലമില്ലാതെ കൃത്രിമമായി ഭൂവിസ്തൃതി വർധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു

 

Latest