Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലിനിടെ സുരക്ഷ സേന ഒരു തീവ്രവാദിയെ വധിച്ചു; തിരച്ചില്‍ തുടരുന്നു

Published

|

Last Updated

അവന്തിപൊര | ജമ്മു കശ്മീരിലെ അവന്തിപൊരയില്‍ സുരക്ഷ സേന ഒരു തീവ്രവാദിയെ വധിച്ചു. അവന്തിപൊരയിലെ മീജ് പാന്‌പോറില്‍ കഴിഞ്ഞ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

പ്രദേശത്തെ വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസും കരസേനയും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റ്മുട്ടല്‍ തീവ്രവാദികള്‍ സുരക്ഷസേനക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. തുടര്‍ന്ന് സേന നടത്തിയ തിരിച്ചടിയിലാണ് ഒരു തീവ്രവാദി കൊല്ലപ്പെട്ടത്. മറ്റുള്ള തീവ്രവാദികള്‍ക്കായി സുരക്ഷ സേന തിരച്ചില്‍ തുടരുകയാണ്.