National
പാർട്ടിയെ വിമർശിച്ച് ലേഖനം: കോൺഗ്രസ് വക്താവിനെ പുറത്താക്കി

ന്യൂഡൽഹി| പാർട്ടിയെ വിമർശിച്ച് ലേഖനമെഴുതിയതിന് കോൺഗ്രസ് വക്താവ് സഞ്ജയ് ഝായെ അധ്യക്ഷ സോണിയാ ഗാന്ധി പുറത്താക്കി. ദിവസങ്ങൾക്ക് മുമ്പാണ് കോൺഗ്രസ് നേതൃത്വത്തെയും പാർട്ടി സംവിധാനത്തെയും വിമർശിച്ച് സഞ്ജയ് ഝാ ഒരു ദേശീയ പത്രത്തിൽ ലേഖനമെഴുതിയത്.
കൂടാതെ അഭിഷേക് ദത്തിനെയും സാധന ഭാരതിയെയും ദേശീയ മാധ്യമ പാനലിസ്റ്റുകളായി കോൺഗ്രസ് നിയമിക്കുന്നതിനും അംഗീകാരം നൽകി.
പാർട്ടി പ്രവർത്തനങ്ങളിലെ അലസത ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് ഝാ ലേഖനമെഴുതിയത്. കോൺഗ്രസിന്റെ ആന്തരിക ഘടന ശരിയല്ലെന്നും പാർട്ടി അതിന്റെ അണികളുടെ വാക്കുകൾ ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു ആരോപണം.
പാർട്ടിയെ ഊർജസ്വലമാക്കുന്നതിനും അടിയന്തര സ്വഭാവത്തോടെ പ്രവർത്തന സജ്ജമാക്കുന്നതിനും ശ്രമങ്ങളൊന്നും നടന്നിട്ടില്ല. പാർട്ടി അംഗങ്ങൾക്ക് ഒരേസമയം തന്നെ ഗാന്ധിയൻ തത്ത്വചിന്തയും നെഹ്‌റുവിയൻ വീക്ഷണവും ഉൾക്കൊള്ളേണ്ടിവരുന്നു. ഈ വേർതിരിവ് മനസ്സിലാക്കാൻ കഴിയാത്ത ധാരാളം പേർ പാർട്ടിയിലുണ്ട്. അദ്ദേഹം ലേഖനത്തിൽ പറയുന്നു.