Connect with us

Covid19

കൊവിഡ് 19 ചികിത്സക്കുള്ള റെംഡിസിവിര്‍ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് 19 ചികിത്സക്കായുള്ള ആന്റിവൈറല്‍ മരുന്നായ റെംഡിസിവര്‍ ഈ മാസവസാനത്തോടെ വിപണിയെലത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് രോഗികളില്‍ ഈ മരുന്ന് നല്‍കുന്നതിന് ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കി. ആഭ്യന്തരമായി നര്‍മ്മിച്ച ഈ മരുന്ന് കൂടുതല്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഗിലാദ് വികസിപ്പിച്ചെടുത്ത അന്വേഷണാത്മക ആന്റി വൈറല്‍ തെറാപ്പി ആയ റെംഡിസിവര്‍ കൊവിഡ് രോഗികളില്‍ അടിയന്തര ചികിത്സക്കായി ഉപയോഗിക്കുന്നതിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ചികിത്സാ പരീക്ഷണങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ്. ആറ് കമ്പനികള്‍ ഇന്ത്യയില്‍ ഈ മരുന്ന് ഉത്പാദനം നടത്തുന്നതിനും വിപണനം നടത്തുന്നതിനും അനുമതി തേടിയട്ടുണ്ട്.

Latest