National
കേണല്‍ സന്തോഷ് ബാബുവിന് രാജ്യം വിട ചൊല്ലി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ഹൈദരാബാദ് | ചൈനീസ് സൈന്യവുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യം ആദരവോടെ വിട ചൊല്ലി. സ്വദേശമായ തെലങ്കാനയിലെ സൂര്യാപ്പേട്ടിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ സന്തോഷ് ബാബുവിന്റെ വീടിനു സമീപത്താണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 50 പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്.
ബുധനാഴ്ച രാത്രിയോടെയാണ് സന്തോഷ് ബാബുവിന്റെ മൃതദേഹം ഹൈദരാബാദിലെ ഹകിംപേട്ട് വ്യോമസേനാ താവളത്തിലെത്തിച്ചത്. തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍, ഐടി മന്ത്രി കെ.ടി രാമറാവു തുടങ്ങിവര്‍ ഇവിടെയെത്തി ആദരാഞ്ജലികള്‍ അര്‍പിച്ചു.
സന്തോഷ് കുമാറിന്റെ മൃതദേഹം വഹിച്ചുകൊണ്ടു നീങ്ങിയ ആംബുലന്‍സിന്റെ പാതയ്ക്കിരുവശവും നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്.