Connect with us

National

യു എന്‍ രക്ഷാസമതിയില്‍ ഇന്ത്യക്ക് അംഗത്വം

Published

|

Last Updated

ന്യൂയോര്‍ക്ക്  |ഇന്ത്യക്ക് യുഎന്‍ രക്ഷാസമിതിയില്‍ അംഗത്വം. വോട്ടെടുപ്പില്‍ 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യക്കു ലഭിച്ചു. ഏഷ്യാ – പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാം തവണയാണ് ഇന്ത്യക്ക് രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നത്. 2011-12ലായിരുന്നു അവസാനം അംഗമായത്. രണ്ടു വര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി.

ഇന്ത്യയെ കൂടാതെ അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും സമിതിയില്‍ അംഗത്വം നേടി. സമിതിയില്‍ ആകെ 15 അംഗങ്ങളാണ്.ഇതില്‍ 5 രാജ്യങ്ങള്‍ക്ക് സ്ഥിരംഗത്വമാണ്.

Latest