Connect with us

Saudi Arabia

സഊദിയില്‍ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ സൗകര്യം നിലവില്‍ വന്നു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ നിലവില്‍ വന്നു . ഇനിമുതല്‍ പരിശോധനക്ക് പോകുന്നവര്‍ക്ക് വാഹനങ്ങളില്‍ ഇരുന്നു തന്നെ കൊവിഡ് ടെസ്റ്റ് നടത്താന്‍ കഴിയും

അഞ്ചുമിനിറ്റ് ദൈര്‍ഘ്യമാണ് സാമ്പിളുകള്‍ ശേഖരിക്കാന്‍ എടുക്കുക .പരിശോധനാ ഫലങ്ങള്‍ മൊബൈലുകളിലേക്ക് മെസ്സേജ് ആയി മൂന്ന് ദിവസങ്ങള്‍ക്കകം ലഭിക്കുകയും ചെയ്യും .ടെസ്റ്റിനുവേണ്ടി ആരോഗ്യ മന്ത്രാലയത്തിന്റെ “സിഹാത്തി”ആപ്പ് ഡൌണ്‍ലോഡ് ചെയ്തശേഷം ബുക്കിംഗ് ചെയ്യണം . തുടര്‍ന്ന് മൊബൈലിലേക്ക് പരിശോധനാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭ്യമാകും .

കാലത്ത് 9 മുതല്‍ രാത്രി 12 മണിവരെ ആണ് പരിശോധന കേന്ദ്രങ്ങളുടെ പ്രവര്‍ത്തിസമയം. സ്വദേശികള്‍ക്കും, വിദേശികള്‍ക്കും വലിയൊരു ആശ്വാസമായിരിക്കുകയാണ് പുതിയ ഡ്രൈവ് ത്രൂ സെന്ററുകള്‍ .പരിശോധനയ്ക്കായി വരുന്നവര്‍ മാസ്‌ക്ക് ധരിക്കുകയും മറ്റ് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചാണ് അതാത് കേന്ദ്രങ്ങളില്‍ എത്തേണ്ടത് .ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് പരിശോധനയുടെ മൂന്നാം ഘട്ടം പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്

Latest