Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് 39 മരണം; 4919 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ദമാം  | സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ 39 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും,പുതുതായി 4919 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു

രോഗം ബാധിച്ച് ഇതുവരെ 1,091 പേരാണ് മരിച്ചത്. ഇവരില്‍ അധികപേരും വിദേശികളാണ്. ബുധനാഴ്ച 2,122 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 91,662 ആയി . 48481 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്നത് .ഇവരില്‍ 1, 859 പേരുടെ നില ഗുരുതരമായി തുടരുകയാണ് .

റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 2371 പേര്‍ . മക്ക 282,ജിദ്ദ 279,അല്‍ഹുഫുഫ് 273,മദീന 156,തായിഫ് 140,ദമാം 137,ദഹ്‌റാന്‍ 123,അല്‍ ഖോബാര്‍ 114,ഖമിസ് മുഷയ്ത് 100,ബുറൈദ: 67,അബഹ 58,അല്‍ മുബാറസ് 56,ഹഫര്‍ അല്‍ ബാത്തിന്‍ 54,അല്‍ ഖാര്‍ജ് 46,നജ്‌റാന്‍ 39,അല്‍ ജുബൈല്‍ 39,അല്‍ ദിരിയ 39, വാദി അല്‍ ദവാസീര്‍ 33,അല്‍ ഖത്തീഫ് 32,സഫ്‌വ 26,അല്‍ ഉയുന്‍ 23, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍

Latest