Connect with us

Covid19

കരുതല്‍ വേണം; കേരളം സാമൂഹ്യ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് സ്ഥിതി ഗുരുതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ ലഘൂകരിക്കുകയും വിദേശ രാജ്യങ്ങളില്‍നിന്നുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരിലേക്കു രോഗം പടരുന്നത് ഒഴിവാക്കാന്‍ നടപടി ആവശ്യമാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേര്‍ ചികിത്സയിലുണ്ട്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1989 പേര്‍ ആശുപത്രികളിലാണ്. 203 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 3019 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

പുറമെ നിന്നു വന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്‌ക് ശീലമാക്കല്‍, സമ്പര്‍ക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കല്‍, റിവേഴ്‌സ് ക്വാറന്റീന്‍ എന്നിവ നല്ല രീതിയില്‍ നാം നടപ്പാക്കി.ഇതിലൂടെ കൊവിഡ് വ്യാപനം തടയാനായി. ഇതു തുടര്‍ന്നും ചെയ്തു കഴിഞ്ഞാല്‍ രോഗബാധ തടഞ്ഞു നിര്‍ത്താം. നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണം- മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ സ്ഥിതിയില്‍ വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരില്‍ ഒന്നരശതമാനം ആളുകള്‍ കൊവിഡ് പോസിറ്റീവുന്നുണ്ട്.യാത്രക്കാരുടെ എണ്ണം വരുംദിവസങ്ങളില്‍ രണ്ട് ലക്ഷമായി വര്‍ധിക്കാന്‍ ഇടയുണ്ട്. രണ്ട് ശതമാനം ആളുകള്‍ക്ക് കോവിഡ് ബാധിക്കുന്നത് ഏകദേശം നാലായിരത്തോളം പേരെയാണ് ബാധിക്കുക. മുന്‍കരുതല്‍ പാലിച്ചില്ലെങ്കില്‍ ഇവരില്‍ നിന്നും സമ്പര്‍ക്കം മൂലം കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കും. കൂടുതല്‍ വ്യാപനത്തിലേക്ക് കടന്നാല്‍ സമൂഹവ്യാപനം എന്ന വിപത്തിലേക്ക് എത്തിച്ചേര്‍ന്നേക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

---- facebook comment plugin here -----

Latest