Connect with us

Kerala

തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ക്ഷേത്രങ്ങള്‍ ഈ മാസം 30വരെ അടച്ചിടും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ ഈ മാസം 30 വരെ അടച്ചിടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് നടപടി. അതേസമയം ക്ഷേത്രങ്ങളിലെ പതിവ് പൂജകള്‍ മുടങ്ങില്ല.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. എന്നാല്‍ പല മതവിഭാഗങ്ങളും ഈ മാസം ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Latest