Connect with us

National

'ഞാന്‍ ജീവിച്ചിരിപ്പുണ്ട്; 'വീരമൃത്യു' വരിച്ച ജവാന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു

Published

|

Last Updated

പാറ്റ്‌ന |ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ അതിര്‍ത്തിയില്‍ “രക്തസാക്ഷിത്വം” വരിച്ചുവെന്ന് അധികൃതര്‍ അറിയിച്ച സൈനികനായ ഭര്‍ത്താവ് തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ആദ്യമൊന്ന് ഞെട്ടി മനേക റായി. താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന സുനില്‍ റായിയുടെ വാക്കുകള്‍ മനേകക്ക് മാത്രമല്ല കുടുംബത്തിന് തന്നെ ആദ്യം വിശ്വസിക്കാനായില്ല. പേരുകള്‍ തമ്മിലുള്ള സാമ്യമാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് ബോധ്യപ്പെട്ടതോടെ “മരണവീട്ടില്‍” നിന്നുയുര്‍ന്നത് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളായിരുന്നു. ബിഹാര്‍ ജില്ലയിലെ സരണ്‍ ജില്ലയിലാണ് സംഭവം.

സംസ്ഥാനത്തെ രണ്ട് സൈനികരുടേയും പേര് സുനില്‍ റായ് എന്നാണെന്നതിന് പുറമെ ഇവരുടെ പിതാക്കന്‍മാരുടേയും പേരുകള്‍ സമാനമായിരുന്നു. ഇരുവരുടേയും പിതാക്കന്‍മാരുടേ പേര് സുഖേദോ റായ് എന്നാണ്. ഇത്തരമൊരു സമാനതയാണ് ലഡാക്കില്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ മരിച്ച സുനില്‍ റായിയുടെ മരണ വിവരം ലേയില്‍ സേവനം അനുഷ്ഠിക്കുന്ന സുനില്‍ റായിയുടെ കുടുംബത്തില്‍ തെറ്റായി അറിയിക്കാന്‍ കാരണമായത്.

ലേയില്‍ സേവനമനുഷ്ഠിക്കുന്ന സുനില്‍ റായിയുടെ ഭാര്യയെ ആദ്യം സൈനിക അധികൃതരാണ് “മരണ” വിവരം അറിയിക്കുന്നത്. സരണ്‍ ജില്ലാ അധികൃതരും തങ്ങള്‍ക്ക് ഇത്തരം ഒരു വിവരം ലഭിച്ചതായി സ്ഥിരീകരിച്ചു. ഇതിന് പിറകെയാണ് മനേകക്ക് ലേയില്‍നിന്നും സുനില്‍ റായിയുടെ ഫോണ്‍ വിളി എത്തുന്നത്. ഭര്‍ത്താവ് തന്നോട് സംസാരിച്ചതായും ദൈവം തനിക്ക് പുതുജീവന്‍ തന്നതായും മനേക പിന്നീട് പ്രതികരിച്ചു.
ഗാല്‍വന്‍ താഴ് വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ബിഹാറില്‍നിന്നുള്ള സൈനികനടക്കം മൂന്ന് പേര്‍ വീരമൃത്യു മരിച്ചതായാണ് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്ന വാര്‍ത്തകള്‍ പിന്നീട് വന്നു.

---- facebook comment plugin here -----

Latest