Connect with us

Covid19

ഡല്‍ഹിയിലെ ആം ആദ്മി എംഎല്‍എ അതിഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ജനപ്രതിനിധിക്ക് രോഗം സ്ഥിരീകരിച്ചു. ആം ആദ്മി എംഎല്‍എയും ദേശീയ വക്താവുമായ അതിഷിക്കാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

അതിഷിയുടെ രോഗം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ അവര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടന്നെും ആരോഗ്യം വീണ്ടെടുത്ത് ജനസേവനത്തിന് ഇറങ്ങാന്‍ ഉടന്‍ അവര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതിഷിയെ ചൊവ്വാഴ്ചയാണ് കൊവിഡ് പരിശോധനക്ക് വിധേയയാക്കിയത്. കല്‍ക്കാജി നിയമസഭാ മണ്ഡലത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്.

കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് അരവിന്ദ് കെജരിവാളിനെയും ആരോഗ്യമന്ത്രിയെയും നേരത്തെ പരിശോധനക്ക് വിധേയരാക്കിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു.