Connect with us

National

സൂമും ടിക്‌ ടോക്കും ഉൾപ്പെടെ 52 മൊബൈൽ ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം

Published

|

Last Updated

ന്യൂഡൽഹി| സൂമും ടിക് ടോക്കും ഉൾപ്പെടെ ചൈനീസ് ബന്ധമുള്ള 52 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ നീക്കം. ആപ്പുകളുടെ പട്ടിക ഇന്റലിജൻസ് ഏജൻസികൾ കേന്ദ്രത്തിന് കൈമാറി. ഈ ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ലെന്നും ഇന്ത്യക്ക് പുറത്ത് വൻ തോതിൽ വിവര കൈമാറ്റം നടത്തുന്നുണ്ടെന്നുള്ള ആരോപണത്തെ തുടർന്നാണ് നടപടി.

വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനായ സൂം, ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്, യുസി ബ്രൗസർ, എക്‌സെൻഡർ, ഷെയർഇറ്റ്, ക്ലീൻ മാസ്റ്റർ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾക്കാണ് നിരോധനം. ഈ ആപ്പുകൾ ദേശസുരക്ഷക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടിന് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ് പിന്തുണയറിയിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്റലിജൻസ് നിർദേശത്തിന്മേലുള്ള ചർച്ച തുടരുകയൊണ്. ഓരോ ആപ്ലിക്കേഷനും ഉയർത്തുന്ന സുരക്ഷാഭീഷണി പ്രത്യേകം ചർച്ച ചെയ്യും. ആപ്പുകൾക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തുകയോ ഇവ ഉയർത്തുന്ന സുരക്ഷാഭീഷണിയെപ്പറ്റി ജനങ്ങൾക്ക് മുന്നരിയിപ്പ് കൊടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം.