Kerala
ഡ്രൈവർക്ക് കൊവിഡ്: പാപ്പനംകോട് ഡിപ്പോ ഇന്നും നാളെയും അടക്കും

തിരുവനന്തപുരം| പാപ്പനംകോട് ഡിപ്പോയിലെ തൃശ്ശൂർ സ്വദേശിയായ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാപ്പനംകോട് ഡിപ്പോ ഇന്നും നാളെയും അടക്കും. ജീവനക്കാരുടെ പ്രതിഷേധത്തെതുടർന്നാണ് ഡിപ്പോ അടക്കുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് ഇവിടെ ജീവനക്കാർ ജോലിചെയ്യുന്നത്. ട്രൈയിനിലെത്തിയ യാത്രക്കാരെ അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോയ ബസ് രോഗം സ്ഥിരീകരിച്ച ഡ്രൈവർ ഓടിച്ചിരുന്നു. 13ാം തീയതിവരെ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു.
നേരത്തെ, കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചു.
---- facebook comment plugin here -----