Connect with us

Kerala

കൊവിഡ് ടെസ്റ്റ്: പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം- എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികളോട് യാതൊരു വിധ വിവേചനവും കാണിക്കരുതെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും കൂടുതൽ മലയാളികളുള്ള സഊദി ഉൾപ്പെടെ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ തിരിച്ച് കൊണ്ടുവരാൻ ഇതുവരെ വന്ദേഭാരത് മിഷൻ അനുസരിച്ചുള്ള വിമാന സർവീസ് ഏർപ്പെടുത്തിയിട്ടില്ല.

വന്ദേഭാരത് മിഷനിലൂടെ മാത്രം നിലവിൽ രജിസ്റ്റർ ചെയ്ത മുഴുവൻ യാത്രക്കാരെയും തിരിച്ചെത്തിക്കാനും കഴിയില്ല. പകരം സംവിധാനമെന്ന നിലയിൽ ഐ സി എഫ് ഉൾപ്പെടെയുള്ള സാമൂഹിക സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രം കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി വിവേചനമാണ്.

ഒരേ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് വന്ദേഭാരത് വിമാനങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിലും വരുന്നവർക്ക് വ്യത്യസ്ത വ്യവസ്ഥകൾ ഏർപ്പെടുത്തുന്നത് ഇരട്ട നീതിയാണ്. സംസ്ഥാന സർക്കാറിന്റെ നിർദേശം പരിഗണിച്ചാണ് ഇന്ത്യൻ എംബസി ഇത്തരം നിർദേശങ്ങൾ ഉൾപ്പെടുത്തി യാത്രക്കാർക്ക് മാർഗനിർദേശം നൽകിയിട്ടുള്ളത്.

പ്രവാസികളെ വിവേചന പരമായി കാണുന്ന ഇത്തരം നിർദേശങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നും എല്ലാ ഗൾഫ് സെക്ടറുകളിലും ആവശ്യത്തിന് വിമാനങ്ങൾ വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----

Latest