Connect with us

International

ഇല്ലാത്ത എച്ച് ഐ വി വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് ഇതുവരെ നിലവില്‍ ഇല്ലാത്ത എച്ച് ഐ വി വാക്‌സിന്‍ വികസിപ്പിച്ച ശാസത്രജ്ഞര്‍ക്ക് അഭിനന്ദനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എച്ച് ഐ വി അണുബാധക്കെതിരെ ശാസ്ത്രജ്ഞര്‍ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചിരുന്നുവെന്നും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍. പോലീസ് രംഗത്തെ പരിഷ്‌കരണം സംബന്ധിച്ച് വിശദീകരിക്കാന്‍ റോസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ന്ന വാത്താ സമ്മേളനത്തിനിടെ ആയിരുന്നു ട്രംപിന്റെ ഈ അബദ്ധ പ്രസംഗം.

എന്നാല്‍ പെട്ടന്നു തന്നെ കാര്യം ബോധ്യമായ അദ്ദേഹം ആ പ്രസ്താവന തിരുത്തി. എയ്ഡ്‌സ് രോഗികള്‍ ഇപ്പോള്‍ ഗുളികകളുടെ സഹായത്തോടൈയാണ് ജീവിക്കുന്നതെന്നായിരുന്നു ട്രംപിന്റെ തിരുത്ത്. നേരത്തെ, നെഞ്ചിനുള്ളില്‍ കിഡ്‌നിയുടെ സ്ഥാനത്തെക്കുറിച്ച് പറഞ്ഞും ട്രംപ് അബദ്ധത്തില്‍ ചാടിയിരുന്നു.

 

 

---- facebook comment plugin here -----

Latest