Connect with us

Kerala

ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Published

|

Last Updated

കൊച്ചി |  ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റ തീരുമാനത്തിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പത്തനംതിട്ട സ്വദേശി റെജി താഴ്മണ്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പരിഗണിക്കുക. റാപ്പിഡ് ടെസ്റ്റ് റിസള്‍ട്ടുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി വേണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതിനായി കോടതി നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

പെയ്ഡ് ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 821 ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കാണ് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ജൂണ്‍ 18 വരെ 136 വിമാനങ്ങളെത്തും. രണ്ട് ലക്ഷത്തോളം പേര്‍ തിരിച്ചെത്തുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. നല്ല ശതമാനം രോഗികളാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

---- facebook comment plugin here -----

Latest