National
ഒരു മാസത്തിനിടെ അധോലോക നായകന്‍ ഛോട്ടാ ഷക്കീലിന്റെ രണ്ടാമത്തെ സഹോദരിയും മരിച്ചു

മുംബൈ | അധോലോക നായകന്‍ ഛോട്ടാ ഷക്കീലിന്റെ ഒരു സഹോദരി കൂടി മരിച്ചു. ഇളയ സഹോദരിയുടെ മരണത്തിന് ഒരു മാസം പൂര്‍ത്തിയാകും മുമ്പാണ് മൂത്ത സഹോദരി ഹമിദ സയ്യിദിന്റെ മരണം. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 50ാം വയസ്സിലാണ് ഇളയ സഹോദരി ഫഹ്മിദ മരിച്ചത്.
ഹമിദ സുഖമില്ലാതെ കിടപ്പിലായിരുന്നുവെന്ന് അവരുടെ ബന്ധു സാലിം ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. മരണകാരണം വ്യക്തമല്ല.
അധോലോക ഡോണ്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയാണ് ഛോട്ടാ ഷക്കീലിനെ കണക്കാക്കുന്നത്. അദ്ദേഹം ഇപ്പോള്‍ കുടുംബത്തോടൊപ്പം പാകിസ്ഥാനിലെ കറാച്ചിയിലാണ് താമസം.
---- facebook comment plugin here -----