Connect with us

Covid19

കൊവിഡ് മുക്തി നേടിയയാളുടെ ആന്റിബോഡി വെെറസിൽ നിന്ന് സംരക്ഷണം നൽകുമെന്ന് വിദഗ്ധർ

Published

|

Last Updated

വാഷിംഗ്ടണ്‍| രോഗമുക്തി നേടിയ കൊവിഡ് രോഗികളുടെ ആന്റിബോഡി സാര്‍സ് കോവ് 2 വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി ആരോഗ്യ വിദഗ്ധര്‍. മൃഗങ്ങളിലും മനുഷ്യ കോശങ്ങളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍.

കൊവിഡിന്റെ ആരംഭഘട്ടത്തില്‍ ഇത്തരം ആന്റിബോഡികള്‍ കുത്തിവെയ്ക്കുന്നതിലൂടെ രോഗികളിലെ വൈറസിന്റെ തീവ്രത കുറക്കുന്നതിന് സാധിക്കുമെന്ന് യു എസ് സ്‌ക്രിപ്പസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാനായി താത്കാലികമായി മാത്രമെ ഈ ആന്റിബോഡി നല്‍കാറുള്ളു. തിങ്കളാഴ്ച സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആന്റിബോഡിയുടെ ക്ലിനിക്കല്‍ പരിക്ഷണങ്ങളും അധിക പരീക്ഷണങ്ങളും ഉള്‍പ്പെടുത്തി കൊവിഡിനെ പ്രതിരോധിക്കാനായി ഇപ്പോള്‍ ശക്തമായ ചികിത്സാ രീതികളാണ് കണ്ടുപിടിക്കുന്നത്. ഈ ആന്റിബോഡി രോഗാണുവിനെ നന്നായി പ്രതിരോധിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞന്‍ ഡെന്നീസ് ബര്‍ഡന്‍ പറഞ്ഞു.

പരീക്ഷണങ്ങള്‍ക്കായി ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊവിഡിനെതിരേ വാക്‌സിന്‍ കണ്ടുപിടുക്കുക എന്നത് ഇന്ന് ലോകരാജ്യങ്ങള്‍ നേരുടുന്ന വെല്ലുവിളിയാണ്. രോഗം ഭേദമായ ആളുകളുടെ ആന്റിബോഡിക്ക് രോഗാണുവിനെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest