Connect with us

National

കാറിനുള്ളിൽ കുടുങ്ങി രണ്ട് കുട്ടികൾ മരിച്ചു

Published

|

Last Updated

മൊറാദാബാദ് | ഉത്തർ പ്രദേശിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികൾ മരിച്ചു. നാലിനും ഏഴിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികൾ കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ലോക്കാകുകയായിരുന്നു.

തുടർന്ന് അവശനിലയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ വഴിമധ്യേ മരിച്ചതായി മൊറാദാബാദ് പോലീസ് ഉദ്യോഗസ്ഥനായ അമിത് കുമാർ ആനന്ദ് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം.

Latest