National
ഷോപ്പിയാനില്‍ കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ മുന്‍ പി ഡി പി എം എല്‍ എയുടെ ബന്ധു

ന്യൂഡല്‍ഹി| ഷോപ്പിയാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് മൂന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളില്‍ ഒരാള്‍ മുന്‍ ജമ്മുകശ്മീര്‍ നിയമസഭാംഗത്തിന്റെ ബന്ധു.
മുന്‍ പി ഡി പി. എം എല്‍ എ സഫര്‍ ഇക്ബാല്‍ മന്‍ഹാസിന്റെ ബന്ധുവായ കമ്രാന്‍ ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടോപ് കമാന്‍ഡറായ സുബെര്‍ വാനിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. തുര്‍ക്വംഗാം ഗ്രാമവാസിയാണ് സുബൈര്‍ വാനി. സാനിപോരയിലും തുര്‍ക്വംഗാനിലും പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് 44 റൈഫിള്‍സിലെ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമട്ടിയത്.
---- facebook comment plugin here -----