National
സുശാന്ത് സിംഗിന്റെ മരണം കൊലപാതകമെന്ന് കുടുംബം

മുംബൈ | ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് ഒരു കൊലപതാകമായി സംശയിക്കുന്നതായമുള്ള ആരോപണവുമായി കുടുംബം രംഗത്ത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ല. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ല. പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണമെന്ന് അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരമനുസരിച്ച് ആത്മഹത്യയാണെന്ന് മുംബൈ പോലീസ് പറഞ്ഞു. മരിക്കും മുന്‍പ് തലേന്ന് രാത്രി സുശാന്ത് ഫോണ്‍ വിളിച്ചതായി കണ്ടെത്തിയ നടി റിയാ ചക്രബൊര്‍ത്തിയുടേയും നടന്‍ മഹേഷ് ഷെട്ടിയുടേയും മൊഴി പോലീസ് രേഖപ്പെടുത്തും.
എന്നാല്‍ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ബിഹാറിലെ ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് പ്രതികരിച്ചു. സുശാന്തിന്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുശാന്തിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്താത്തതും അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ ആത്മഹത്യയുമെല്ലാം ദുരൂഹത പടര്‍ത്തുന്നുണ്ട്.
അതിനിടെ മൃതദേഹം അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ മുംബൈയില്‍ സംസ്‌കരിച്ചു.