Connect with us

Covid19

കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. കൊവിഡ് റിപ്പോര്‍ട്ട് തുടങ്ങിയ ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുട യോഗം വിളിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം നടക്കുക. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യവും രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും കേരളം മുന്നോട്ടുവെച്ചേക്കും.

വൈകിട്ട് മൂന്നിന് നടക്കുന്ന യോഗത്തില്‍ രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യത്തെക്കുറിച്ചും ലോക്ക്ഡൗണ്‍ ഇളവുകളെകുറിച്ചും മറ്റ് സംസ്ഥാനങ്ങള്‍ അഭിപ്രായങ്ങള്‍ പറയും. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം നിര്‍ദേശമായി മുന്നോട്ടുവെക്കുമെന്ന് നേരത്തെ തന്നെ കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം ഇന്ത്യന്‍ എംബസികള്‍ക്ക് എത്തിയതിന്റെ അടിസ്ഥാനത്തില്‍ സഊദി അറേബ്യ ജൂണ്‍ 20 മുതല്‍ മലയാളി യാത്രക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് മുന്നില്‍ വെക്കുന്ന നിര്‍ദേശം അംഗീകരിക്കപ്പെടാനാണ് സാധ്യത.

ഡല്‍ഹി ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം തുടരണമെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. ട്രെയിന്‍ സര്‍വീസ് പൂര്‍ണതലത്തിലാക്കരുത് തുടങ്ങിയ കാര്യങ്ങളും സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍വെക്കും. സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്ര സഹായവും ആവശ്യപ്പെടും.

Latest