Ongoing News
കൊവിഡ്: 19 മുതൽ ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ നിയന്ത്രിത ലോക്ക്ഡൗൺ

ചെന്നൈ| കൊവിഡ് 19 കേസുകൾ വർധിച്ച സാഹചര്യത്തിൽ ഈ മാസം 19 മുതൽ 30 വരെ ചെന്നൈ, കാഞ്ചീപുരം, ചെങ്ങൽപേട്ട്, തിരുവല്ലൂർ ജില്ലകളിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി “പരമാവധി നിയന്ത്രിത ലോക്ക്ഡൗൺ” പ്രഖ്യാപിച്ചു. വിദഗ്ധരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിയാലോചനയെ തുടർന്നാണ് പ്രഖ്യാപനം.
വൈറസ് കേസുകളുടെ എണ്ണത്തിലുള്ള വർധന സംസ്ഥാനത്തിന് പ്രതിസന്ധിയായി മാറുകയാണ്. നിലവിൽ ഇവിടുത്തെ കൊവിഡ് ബാധിതരുടെ എണ്ണം 44,661 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 70 ശതമാനം കേസുകളും ചെന്നൈയിലാണ്.
തലസ്ഥാനമായ ചെന്നൈയിൽ ജനസാന്ദ്രത കൂടുതലാണെന്നും അതിനാലാണ് വൈറസ് കേസുകളുടെ എണ്ണത്തിൽ മുൻപന്തിയിലെത്തിയതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഇല്ലെന്നും മിക്ക ജില്ലകളിലും രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---- facebook comment plugin here -----