Connect with us

National

മാവോയിസ്റ്റുകള്‍ക്ക് ട്രാക്ടറുകള്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു; ഛത്തീസ്ഗഢില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍

Published

|

Last Updated

ദന്തേവാഡ | ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ക്ക് ട്രാക്ടറുകള്‍ വിതരണം ചെയ്ത ബി ജെ പി നേതാവ് അറസ്റ്റില്‍. ബി ജെ പിയുടെ ജില്ലാ വൈസ് പ്രസിഡന്റ് ജഗത് പുജാരിയും മറ്റൊരാളുമാണ് അറസ്റ്റിലായത്. പത്ത് വര്‍ഷത്തിലേറെയായി പുജാരിയും കൂട്ടരും മാവോയിസ്റ്റുകള്‍ക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്.

മാവോയിസ്റ്റ് നേതാവ് അജയ് അലമിക്ക് ട്രാക്ടര്‍ വാങ്ങി നല്‍കിയതിനാണ് ബി ജെ പി നേതാവടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കിയാല്‍ അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവാണ് അജയ് അലമി. 9.10 ലക്ഷം വില വരുന്ന പുതിയ ട്രാക്ടറാണ് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വാങ്ങിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി അജയ് അലമി അടക്കമുള്ള മാവോയിസ്റ്റ് നേതാക്കളുടെയും ജഗത് പുജാരിയുടെയും ഫോണ്‍ വിളികള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ജഗതിനെയാണ് മാവോയിസ്റ്റുകള്‍ വിളിക്കുന്നത്. ഗ്രാമീണരെ ഉപയോഗിച്ചാണ് വര്‍ഷങ്ങളായി ജഗത് പുജാരി മാവോയിസ്റ്റുകള്‍ക്ക് വസ്തുക്കള്‍ എത്തിച്ചുനല്‍കുന്നത്. ഇയാള്‍ മാവോയിസ്റ്റ് നേതാക്കളെ കാണാറുമുണ്ട്.