Connect with us

Ongoing News

ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രം

Published

|

Last Updated

മക്ക  | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ , ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉടന്‍ തീരുമാനം വരുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

കൊവിഡ് മഹാമാരി ലോകവ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മാസങ്ങളായി ആരോഗ്യ സുരക്ഷയുടെ ഭാഗമായി സഊദിയില്‍ ലോക് ഡൗണ്‍ നിലവില്‍ വരികയും ഇരു ഹറമുകളിലേക്കും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു . മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ പള്ളികള്‍ താത്കാലികമായി തുറന്നെങ്കിലും മക്കയില്‍ നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ രാജ്യങ്ങള്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തങ്ങളുടെ പൗരന്മാരെ അയക്കില്ല എന്ന നിലപാടുകള്‍ സ്വീകരിച്ചത് .ഇതോടെയാണ് മന്ത്രാലയം പുതിയ തീരുമാനവുമായി രംഗത്ത് വന്നത്

റമദാന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഉംറ തീര്‍ഥാടനത്തിനുള്ള വിലക്ക് നിലവില്‍ വന്നിരുന്നു . മക്കയില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടിയതോടെ ഹറമിലേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനത്തിന് വിലക്ക് തുടരുന്ന ഹജ്ജ് മന്ത്രലയത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ലോക രാജ്യങ്ങള്‍
1932 ല്‍ രാജ്യം സ്ഥാപിതമായതിനുശേഷം ആദ്യമായാണ് ഹജ്ജ് തീര്‍ഥാടനത്തിന് പകര്‍ച്ച വ്യാധിയായ കൊവിഡ് രോഗം ഭീഷണിയായിരിക്കുന്നത് . നിലവിലെ വിഷയങ്ങളെ കുറിച്ച് പഠനം നടത്തിയശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക തീരുമാനം മന്ത്രലയം പ്രഖ്യാപിക്കും. നിലവില്‍ കര്‍ശനമായ മുന്‍കരുതലുകളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത് .അതിനാല്‍ രോഗ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ തീര്‍ഥാടകരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കി ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകരെ മാത്രമാക്കി ഹജ്ജ് കര്‍മ്മങ്ങള്‍ക്കും സാധ്യത തള്ളിക്കളയാനാവില്ലന്നു ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു ,

കൊവിഡ് പശ്ചാത്തലത്തില്‍ മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങള്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മ
ങ്ങളില്‍ പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിട്ടുണ്ട് .2019 ലെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളില്‍ 2,489,406 പേരാണ് പങ്കെടുത്ത് .ഇവരില്‍ 1,855,027 പേര്‍ വിദേശികളാണ് . തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും മറ്റും നല്‍കി കുറ്റമറ്റ രീതിയിലായാരുന്നു കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തിയായത്. ഹറമിലെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ 2018 ല്‍ കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരങ്ങള്‍ ഉണ്ടായിരുന്നില്ല ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദേശ രാജ്യങ്ങള്‍. അതിനിടയിലാണ് ലോകത്തെ പിടിച്ചു കുലുക്കിയ കൊവിഡ് മഹാമാരിയെന്ന വൈറസ് രംഗപ്രവേശനം ചെയ്തത് .നിലവില്‍ ഘട്ടം ഘട്ടമായി രാജ്യത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി വരികയാണ്,

Latest