Connect with us

Techno

വിൻഡോസ് 10 അപ്‌ഡേറ്റ് ചെയ്തപ്പോൾ പ്രിന്റർ പ്രവർത്തനരഹിതമായോ? കാരണം ഇതാണ്

Published

|

Last Updated

ന്യൂഡൽഹി| വിൻഡോസ് 10 അപ്‌ഡേറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ പ്രിന്ററിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടോ? ഇത്തരത്തിലുള്ള പ്രശ്‌നം ഉണ്ടാക്കുന്നത് KB4560960, KB4557957 അപ്‌ഡേറ്റുകളാണ്.

റെഡ്ഡിറ്റിലെയും മറ്റും യൂസർ പോസ്റ്റുകൾ പരിശോധിച്ചാൽ എച്ച് പി, കാനൻ, റിക്കോ തുടങ്ങിയ പ്രധാന ബ്രാൻഡുകളിൽ നിന്നുള്ള പ്രിന്ററുകൾക്ക് പെലും പ്രശ്‌നങ്ങൾ സംഭവിച്ചതായി കാണുന്നു. അതേസമയം, പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായി മൈക്രോസോഫ്റ്റ് പറഞ്ഞു.

എന്താണ് ബഗ്?

വിൻഡോസ് 10 അപ്‌ഡേറ്റ് ചെയ്ത ശേഷം നിരവധി ഉപഭോക്താക്കൾ തങ്ങളുടെ പ്രിന്ററുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും അച്ചടിക്കാൻ കഴിയുന്നില്ലെന്നും പരാതിപ്പെട്ടു. ചിലർക്ക് ഫയലുകൾ പി ഡി എഫ് ആയി പ്രിന്റ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നതായും പരാതിപ്പെട്ടു.

വിൻഡോസ് 10 അപ്‌ഡേറ്റ് ചെയ്യുമ്പോൾ KB4557957 അപ്‌ഡേറ്റ് ആവുന്നതിനാൽ ചില പ്രിന്ററുകൾക്ക് പ്രവർത്തിക്കാൻ കഴിഞ്ഞേക്കില്ലെന്ന് മൈക്രോസോഫ്റ്റ് വിശദീകരിച്ചു. ഇത്തരം പ്രശ്‌നം ഉണ്ടെങ്കിൽ നമ്മൾ എന്തെങ്കിലും പ്രിന്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രിന്റ് സ്പൂളറിൽ എറർ കാണിക്കുകയോ അപ്രതീക്ഷിതമായി ഷട്ട്ഡൗൺ ആകുകയോ ചെയ്യും.

പ്രിന്റ് ചെയ്യാൻ ശ്രമിക്കുന്ന അപ്ലിക്കേഷനുകളിലും പ്രശ്‌നങ്ങൾ വന്നേക്കാം. അങ്ങനെയാണെങ്കിൽ അപ്ലിക്കേഷനിൽ നിന്ന് നിങ്ങൾക്ക് എറർ മെസേജ് വരികയോ അപ്ലിക്കേഷൻ അപ്രതീക്ഷിതമായി ക്ലോസ് ആയിപ്പോകുകയോ ചെയ്യും. ഈ പ്രശ്‌നം സോഫ്റ്റ് വെയർ അധിഷ്ഠിത പ്രിന്ററുകളെയും ബാധിച്ചേക്കാം.

നിലവിൽ പരിഹാരമൊന്നും കണ്ടു പിടിച്ചില്ലെങ്കിലും, ചില ഉപഭോക്താക്കൾ പറയുന്നത് അടുത്തകാലത്തായി അപ്‌ഡേറ്റ് ചെയ്തതെല്ലാം അൺഇൻസ്റ്റാൾ ചെയ്താൽ ഒരു പക്ഷേ പ്രിന്റർ പ്രശ്‌നങ്ങൾ മാറും എന്നാണ്.
യു എസ് ബി പോർട്ട് വഴി കണക്റ്റ് ചെയ്യുന്ന പ്രിന്റർ പ്രശ്‌നങ്ങൾ മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

“Applies to” വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിലെ പ്രശ്‌നമാണിതെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഫ്യൂച്ചർ വേർഷനിൽ നിലവിലുള്ള പ്രശ്‌നള്ളൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അധികൃതർ അറിയിച്ചു.