International
പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്| പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി
യൂസുഫ് റാസ ഗിലാനിക്ക് കൊവിഡ്. മകൻ കാസിം ഗിലാനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്‌ക്കെതിരെയും കാസിം കുറ്റാരോപണവുമായി എത്തി. ഇമ്രാൻ ഖാൻ സർക്കാരിനും നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി. നിങ്ങൾ വിജയകരമായി എന്റെ പിതാവിന്റെ ജീവൻ അപകടത്തിലാക്കി. അദ്ദേഹത്തികന്റ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. എന്നാണ് കാസിം ട്വീറ്റ് ചെയ്തത്. പ്രസിഡന്റായിരിക്കെ വിദേശ രാജ്യങ്ങൾ നൽകിയ ഔദ്യോഗിക സമ്മാനങ്ങൾ ദുരൂപയോഗം ചെയ്‌തെന്ന ആരോപണത്തിൽ ഗിലാനിക്ക് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകേണ്ടി വന്നിരുന്നു.
---- facebook comment plugin here -----