Gulf
നഗരസഭാ സേവന കേന്ദ്രങ്ങൾ തുടങ്ങി

ദുബൈ | കർശന നിയന്ത്രണങ്ങളോടെ ദുബൈ നഗരസഭ നാലു കേന്ദ്രങ്ങളിൽ സേവനം തുടങ്ങി. അൽ കിഫാഫ്, അൽ മനാറ, അൽ തവാർ, ഹത്ത കേന്ദ്രങ്ങളാണ് വീണ്ടും തുറന്നത്. അണുനശീകരണം, അകലം, പ്രവേശന കവാടത്തിൽ താപനില പരിശോധന തുടങ്ങിയവയെല്ലാം കർശനമായി ഉറപ്പാക്കും. സെന്ററിൽ എത്തുന്ന എല്ലാവരും നിർബന്ധമായും മാസ്‌കും കയ്യുറകളും ധരിക്കണമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ പ്രായമായവർ, ഗർഭിണികൾ, നിശ്ചയദാർഢ്യക്കാർ എന്നിവർക്ക് പ്രവേശനം അനുവദിക്കില്ല. അകലം ഉറപ്പാക്കാൻ തറയിൽ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. പാലിക്കേണ്ട നിർദേശങ്ങളും ഡിസ്‌പ്ലേ ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----