Connect with us

National

ഇന്ത്യയിലെ പ്രായമേറിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ വസന്ത് റെയ്ജി വിടവാങ്ങി

Published

|

Last Updated

മുംബൈ| ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രായമേറിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റായ വസന്ത് റായ്ജി (100) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ തെക്കന്‍ മുംബൈയിലെ വാക്കഷോറിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും രണ്ട് മക്കളുംഅടുത്തുണ്ടായിരുന്നു.

1939ല്‍ ക്രിക്കറ്റ് ക്ലബ് ഓഫ്ഇന്ത്യക്ക് വേണ്ടി കളിച്ചുകൊണ്ടാണ് റായ്ജി ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റര്‍ മാത്രമായിരുന്നില്ല ചരിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

വലംകൈയ്യന്‍ ബാറ്റ്‌സമാനായിരുന്ന് റായ്ജി 1940ല്‍ ഒമ്പത് ഫസ്റ്റ്ക്ലാസ് മാച്ചുകളില്‍ കളിച്ചിരുന്നു. ഒമ്പത് മാച്ചുകളിലായി 277 റണ്‍സും അദ്ദേഹം നേടി. 68 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 1939ല്‍ നാഗ്പൂരില്‍ ന
ടന്ന സെന്‍ട്രല്‍ പ്രൊവിന്‍സസ് ആന്റ് ബെവാറും സിസിഐയും തമ്മിലുള്ള മത്സരത്തിലാണ് റായ്ജി അരങ്ങേറ്റം കുറിച്ചത്.

1941ല്‍ വിജയ് മെര്‍ച്ചന്റിന്റെ നേതൃത്വത്തില്‍ പശ്ചിമ ഇന്ത്യയില്‍ കളിച്ചാണ് അദ്ദേഹം മുംബൈക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് ചന്ദന്‍വാഡിയില്‍ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തും.