Connect with us

National

രാജസ്ഥാനില്‍ ബി ജെ പിയുടെ കുതിരക്കച്ചവടം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്

Published

|

Last Updated

ജയ്പുര്‍ | രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ സ്വന്തം എം എല്‍ എമാരെ ബി ജെ പി ചാക്കിട്ട് പിടിക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന്റെ തീവ്രശ്രമം. എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതിന് പിന്നാലെ കുതിരക്കച്ചവടത്തിന് ബി ജെ പിക്കായി പണം ഇറക്കുന്നവരെ കണ്ടെത്താനും ശ്രമം തുടങ്ങി. ജനാധിപത്യം അട്ടിമറിച്ച് ഇത്തരം കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നവരെ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അന്വേഷക്കുമെന്ന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് അറിയിച്ചു.

രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് ജനാധിപത്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കര്‍ണാടകത്തിലും മധ്യപ്രദേശിലും എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. അത് തന്നെയാണ് അവര്‍ രാജസ്ഥാനിലും പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എം എല്‍ എമാരേയും സ്വതന്ത്ര എം എല്‍ എമാരേയും ബി ജെ പി ബന്ധപ്പെടുന്നതിനെ എന്ത് പേരിട്ടാണ് വിശേഷിപ്പിക്കേണ്ടതെന്നും ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സച്ചിന്‍ പൈലറ്റും അദ്ദേഹത്തോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.

 

Latest