National
പണവും അധികാരവും ഉപയോഗിച്ച് ബി ജെ പി രാജ്യസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു ; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി ജെ പി ജനാധിപത്യം അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ്. പണവും അധികാരവും ഉയോഗിച്ച് എം എല്‍ എമാരെ സ്വാധിനീക്കാനും വരുതിയിലെത്താത്തവരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ എയും തന്റെ സുഹൃത്തുമായ പുഞ്ചാഭായ് വന്‍ഷിനെ ബി ജെ പിക്കാര്‍ കൈയേറ്റം ചെയ്തു. കോണ്‍ഗ്രസില്‍നിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൈയേറ്റം. ഇക്കാര്യം ഞങ്ങള്‍ തീര്‍ച്ചയായും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടും. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെ വിരട്ടാനൊന്നും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കും. എന്നാല്‍ ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് ലീഡ് നേടാനാണ് ബി ജെ പി ശ്രമിക്കുന്നത്. കൊറോണ വൈറസിനെ ഒരു ചൂഷണോപാധിയായിട്ടാണ് ബി ജെ പി കാണുന്നത്. പണവും അധികാരവും ഉപയോഗിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.