Covid19
അമേരിക്കയില്‍ ഒരു ദിവസം 20000ത്തോളം പുതിയ കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

ന്യൂയോര്‍ക്ക് | ലോകാരോഗ്യ സംഘടന മഹാമാരിയാ.ി പ്രഖ്യാപിച്ച കൊവിഡ് 19 നിയന്ത്രിക്കാാകാതെ ലോകരാജ്യങ്ങള്‍. ഒരിടവേളക്ക് ശേഷം അമേരിക്കയില്‍ പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുത്തനെ കൂടി. 24 മണിക്കൂറിനിടയില്‍ 20000 പുതിയ കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീലിലും റഷ്യയിലും രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും കൂടല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യായി മെക്‌സിക്കോ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനകം 15000ത്തില്‍പ്പരം മരണങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.
ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. ഇതില്‍ പകുതിയോളം പേര്‍ രോഗമുക്തരായിട്ടുണ്ട്. വൈറസിന്റെ പിടിയില്‍പ്പെട്ട് 4300000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതിനിടെ കൊവിഡിനെതിരായ മരുന്ന് പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് അമേരിക്കന്‍ കമ്പനിയായ മൊഡേണ അറിയിച്ചു. പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്‌സിന്‍ ഉപയോഗിക്കാം എന്നും കമ്പനി അവകാശപ്പെട്ടു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി. ാഫ്തലീന്‍ ബേസ്ഡ് പി എല്‍ പ്രോ ഇന്‍ഹിബിറ്റേഴ്‌സ് എന്നാണ് ഈ തന്മാത്രകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഇത് ഒരു നിര്‍ണായക വഴിത്തിരിവ് ആകുമെന്നാണ് ഗവേഷക സംഘം പറയുന്നത്.