Connect with us

National

ദേവെഗൗഡ ഉള്‍പ്പെടെ നാലുപേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ പ്രധാന മന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവെഗൗഡ ഉള്‍പ്പെടെ നാലുപേര്‍ കര്‍ണാടകയില്‍ നിന്ന് നാലുപേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബി ജെ പിയുടെ എറണ്ണ കഡദി, അശോക് ഗസ്തി എന്നിവരാണ് മറ്റു മൂന്നുപേര്‍.

കര്‍ണാടക നിയമസഭാ സെക്രട്ടറി കൂടിയായ റിട്ടേണിംഗ് ഓഫീസര്‍ എം കെ വിശാലാക്ഷിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ജനതാദള്‍ (സെക്കുലര്‍)ലെ കുപേന്ദ്ര റെഡ്ഢി, കോണ്‍ഗ്രസിലെ ബി കെ ഹരിപ്രസാദ്, രാജീവ് ഗൗഡ, ബി ജെ പിയിലെ പ്രഭാകര്‍ ഖോറെ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കി ജൂണ്‍ 25ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

Latest