Connect with us

Covid19

അസുഖം ഭേദപ്പെടുത്താന്‍ രോഗികളുടെ കൈകളില്‍ ചുംബിച്ചു; ആള്‍ദൈവം കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് സുഖപ്പെടുത്തുന്നതിന് അസുഖ ബാധിതരുടെ കൈകളില്‍ ചുംബിക്കുന്ന ആള്‍ദൈവം കൊവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ അസ്ലം ബാബ എന്നയാളാണ് മരിച്ചത്. ജൂണ്‍ മൂന്നിനാണ് ഇയാള്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അമ്പതോളം പേരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ വന്നിരുന്നു. ഇവരെയെല്ലാം ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഇതിനു പുറമെ അസ്ലം ബാബ താമസിച്ചിരുന്ന നയപുര പ്രദേശത്തെ 150 പേരെയും നിരീക്ഷണത്തിലാക്കി. പ്രദേശത്തെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു.

ബാബയുമായി സമ്പര്‍ക്കത്തില്‍ വന്ന 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.