പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ഥിനി ക്വാറിയില്‍ മരിച്ച നിലയില്‍

Posted on: June 12, 2020 2:37 pm | Last updated: June 12, 2020 at 4:28 pm

പാലക്കാട് | സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാര്‍ ശാസിച്ച പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തൃത്താലയിലാണ് വിദ്യാര്‍ഥിനിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്.

രാവിലെ 8 മണിയോടെയാണ് വൃന്ദയെ വീടിനടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃത്താല കെ ബി മേനോന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്

സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാര്‍ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ കുട്ടിയെ പിന്നീട് നടന്ന തിരച്ചിലില്‍ ക്വാറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ  സംസ്ഥാനത്ത് കൗമാര ആത്മഹത്യ വർധിക്കുന്നെന്ന് പഠന റിപ്പോർട്ട്