International
കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായ മാപ്പ് പ്രസിദ്ദീകരിച്ചു; പാക്കിസ്ഥാനില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടു

ഇസ്ലാമാബാദ് | കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന മാപ്പ് ചാനലില്‍ പ്രദര്‍ശിപ്പിച്ചതിന് പാക്കിസ്ഥാനില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടു. പാക്കിസ്ഥാന്റെ ഔദ്യോഗിക ചാനലായ പാക്കിസ്ഥാൻ ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തകരെയാണ് പിരിച്ചുവിട്ടത്.
ജൂണ്‍ ആറിനാണ് ടിവി ചാനല്‍ വാര്‍ത്തക്കൊപ്പം കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന മാപ്പ് പ്രസിദ്ധീകരിച്ചത്. എട്ടിന് വിഷയം പാര്‍ലിമെന്റില്‍ ചര്‍ച്ചയായി. പത്തിന് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തിയ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി രംഗത്ത് വന്നിരുന്നു.
പാക്കിസ്ഥാന്‍ ഔദ്യോഗിക മാപ്പില്‍ കാശ്മീരിനെ അവരുടെ ഭാഗമായാണ് കാണിക്കുന്നത്. പാക് അധിനിവേശ കാശ്മീരും ആകാസി ചിനും ഇന്ത്യന്‍ മാപ്പില്‍ ഇന്ത്യയുടെ ഭാഗമാണ്. കാശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്.