Connect with us

Kerala

വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി | പൊലീസ് അധീനതയിലുള്ള വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. റൈഫിളുകള്‍ കാണാതായിട്ടില്ലെന്ന സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഹരജി തള്ളിയത്. സംഭവത്തില്‍ ചങ്ങനാശേരി സ്വദേശി പി. പി രാമചന്ദ്ര കൈമളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

എസ്.എ.പി ക്യാമ്പില്‍ നിന്ന് 25 റൈഫിളുകള്‍ 2011 ഫെബ്രുവരി 14ന് തിരുവനന്തപുരം സിറ്റി പൊലീസിലേക്ക് നല്‍കിയതിന്റെ രേഖകള്‍ സി.എ.ജി അധികൃതര്‍ നിരസിച്ചതാണ് വിവാദത്തിന് ഇടയാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ഫെബ്രുവരി 17 ന് തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍, ഐ.ജി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.

660 റൈഫിളുകള്‍ ഉണ്ടായിരുന്നതില്‍ 647 എണ്ണം ക്യാമ്പില്‍ തന്നെയുണ്ട്. ശേഷിച്ച 13 എണ്ണം കഴിഞ്ഞ ജനുവരി 16ലെ ഉത്തരവിലൂടെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ പരിശീലനത്തിനായി മണിപ്പൂരിലേക്ക് നല്‍കിയിരുന്നുവെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

---- facebook comment plugin here -----

Latest