ചങ്ങാനാശ്ശേരി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി

Posted on: June 12, 2020 12:23 pm | Last updated: June 12, 2020 at 12:23 pm

ചങ്ങാനാശ്ശേരി| നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി. യു ഡി എഫിന് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ ധാരണ അനുസരിച്ചാണ് ഭരണ മാറ്റം നടക്കുന്നത്.

നേരത്തേ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ചങ്ങനാശ്ശേരി നഗരസഭയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകീയ നീക്കം.

37 അംഗങ്ങളില്‍ 36 പേരും ഹാജരായി. സാജന്‍ ഫ്രാന്‍സിസിനെ യു ഡി എഫ് നാമനിര്‍ദേശം ചെയ്തു. കോണ്‍ഗ്രസ് വിമതന്‍ സജി തോമസിനെ എല്‍ ഡി എഫ് നാമനിര്‍ദേശം ചെയ്തു.

യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാത്ത അഞ്ചു പേരുടെ തീരുമാനം നിര്‍ണായകമാണ്. നിലവില്‍ യു ഡി എഫിന് 18 ഉം എല്‍ ഡി എഫിന് 12 ഉം സീറ്റുകള്‍ ഉണ്ട്.

ALSO READ  വൈറസിനെ വെല്ലുവിളിച്ച ലോകത്തെ ഏക രാഷ്ട്രീയ മുന്നണിയാണ് യു ഡി എഫ് എന്ന് തോമസ് ഐസക്