Connect with us

National

കൊവിഡ് 19: ദേശീയ പാതയിൽ മരിച്ച 42 കാരന്റെ മൃതദേഹത്തോട് അനാദരവ്; പോലീസുകാരുൾപ്പെടെ എട്ട് പേർക്ക് സസ്‌പെൻഷൻ

Published

|

Last Updated

ലക്‌നോ| ദേശീയ പാതയിൽ മരിച്ച 42 കാരന്റെ മൃതദേഹം മാലിന്യവണ്ടിയിലിട്ട് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച സംഭവത്തിൽ നാല് പോലീസുകാർക്കുൾപ്പെടെ എട്ട് പേർക്ക് സസ്‌പെൻഷൻ. ലക്‌നോവിൽ നിന്ന് 160 കിലോ മീറ്റർ അകലെയുള്ള ബൽറാംപൂർ ജില്ലയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് രംഗത്തെത്തി.

സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെയും നാല് മുനിസിപ്പൽ കോർപ്പറേഷൻ തൊഴിലാളികളേയും സസ്‌പെൻഡ് ചെയ്തു. കൊറോണ ഭീതിയെത്തുടർന്ന് അണുബാധയുണ്ടാകുമെന്ന് ഭയന്നാണ് മരിച്ച മുഹമ്മദ് അൻവറിന്റെ മൃതദേഹം തൊടാൻ വിസമ്മതിച്ചതെന്ന്
ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ പാതയിൽ ഒരു കുപ്പിവെള്ളവുമായി മരിച്ച് കിടക്കുന്ന ആളെ കോർപ്പറേഷൻ തൊഴിലാളികൾ മാലിന്യം നിറച്ച വണ്ടിയിലേക്ക് എടുത്ത എറിയുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

മനുഷ്യത്യ രഹിതവും വിവേകശൂന്യവുമായ നിലപാടാണ് പൊലീസും കോർപ്പറേഷൻ അധികൃതരും കൈകൊണ്ടതെന്ന് ബൽറാംപൂരിലെ പോലീസ് മേധാവി ദേവരഞ്ജൻ റഞ്ഞു. ഇത് പോലീസിന്റെയും മുൻസിപ്പൽ തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടായ വളരെ വലിയ തെറ്റാണെന്നും കൊവിഡ് 19 സംശയിക്കുന്നയാളാണെങ്കിൽ ഒരു പി പി ഇ സ്യൂട്ട് ഉപയോഗിച്ച് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest