ഐ പി എല്‍ സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയേക്കും

Posted on: June 11, 2020 4:26 pm | Last updated: June 11, 2020 at 4:50 pm

മുംബൈ | കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച ഐ പി എല്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടത്തുമെന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ട്വന്റി 20 ലോകകപ്പ് സംബന്ധിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‌റെ ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ അന്തിമ ഷെഡ്യൂള്‍ പ്രഖ്യാപിക്കാനാകൂമെവന്നും അദ്ദേഹം വ്യക്തമാക്കി.

ഐ പി എല്ലുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഔപചാരികമായി ഷെഡ്യൂള്‍ ആസൂത്രണം ചെയ്യണമെങ്കില്‍ ട്വന്റി 20 സംബന്ധിച്ച പ്രഖ്യാപനം വരണം. അത് എത്രയും പെട്ടെന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ മാച്ചിന് ആതിഥേയത്വം വഹിക്കാനുള്ള പദ്ധതികള്‍ ഇതിനകം തയ്യാറായിട്ടുണ്ടെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

മെയ് 28ന് നടന്ന അന്തരാാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ട്വിന്റി 20 ലോകകപ്പിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് ഈ മാസം 10 ലേക്കും പിന്നീട് 14ലേക്കും മാറ്റുകയായിരുന്നു.

ALSO READ  തിയാഗോ സിൽവ ഇനി ചെൽസിയുടെ നീലപ്പടയിൽ; ഒരു വർഷത്തേക്ക് കരാർ