Connect with us

Ongoing News

ആൻഡ്രോയിഡ് 11 ബിറ്റ വെർഷൻ അവതരിപ്പിച്ചു. ആദ്യം ലഭിക്കുക ഈ ഫോണുകളിൽ

Published

|

Last Updated

കാലിഫോർണിയ| ആൻഡ്രോയിഡ് 11 ബിറ്റ വെർഷന്റെ റിലീസിംഗ് പ്രഖ്യാപിച്ച് ഗൂഗിൾ. ഇതിന് മുന്നോടിയായി ഒരു ഓൺലൈൻ ഇവന്റ് നടത്തുന്നതിന് പകരം ആൻഡ്രോയിഡ് 11 ബിറ്റ വെർഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വീഡിയോകളും ഓൺലൈൻ ഉറവിടങ്ങളും കമ്പനി പുറത്തുവിട്ടു. ഗൂഗിളിന്റെ ആൻഡ്രോയിഡ് 11 ബീറ്റാ അതിന്റെ പിക്‌സൽ സ്മാർട്ട് ഫോണുകളിലാണ് ആദ്യം ലഭ്യമാകുക. പിക്‌സൽ 2, പിക്‌സൽ 2 XL, പിക്‌സൽ 3, പിക്‌സൽ 3 XL, പിക്‌സൽ 3a, പിക്‌സൽ 3a XL, പിക്‌സൽ 4, പിക്‌സൽ 4XL എന്നിവയാണ് ഇതിൽ പെടുന്നത്. ഗൂഗിൾ ഇതര ഫോണുകളിലും പബ്ലിക് ബീറ്റയുടെ ലഭ്യതയും ഗൂഗിൾ പ്രഖ്യാപിക്കും. ആൻഡ്രോയിഡ് 11 ബീറ്റ ആദ്യമായി എത്തുന്ന ഗൂഗിൾ ഇതര ഫോൺ ഓപ്പോ ഫൈൻഡ് എക്‌സ് 2 ആണ്. ആളുകൾ, നിയന്ത്രണങ്ങൾ, സ്വകാര്യത എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലാണ് ആൻഡ്രോയിഡ് 11 ന്റെ ആദ്യ പബ്ലിക് ബീറ്റ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിയന്ത്രണങ്ങളുടെ ഭാഗമായി കണക്റ്റ് ചെയ്ത ഉപകരണവും മീഡിയയും നിയന്ത്രിക്കുന്നതിനായി ഗൂഗിൾ പുതിയ വഴികൾ അവതരിപ്പിച്ചു. കണക്റ്റ് ചെയ്ത ഉപകരണങ്ങൾ (ഐഒടി) എളുപ്പത്തിൽ കണക്റ്റ് ചെയ്യാനും നിയന്ത്രിക്കാനും ഉപയോക്താക്കൾക്ക് ഡാഷ്‌ബോർഡ് ലഭിക്കും. മീഡിയാ നിയന്ത്രണങ്ങൾക്കായി ഉപകരണം എളുപ്പത്തിൽ മാറ്റുന്നതിനും ഹെഡ്‌ഫോൺ, സ്മാർട്ട് ടി വി എന്നിവ പോലുള്ള ദ്വിതീയ ഉപകരണത്തിലേക്ക സംഗീതം എത്തിക്കുന്നതിനും പുതിയ നിയന്ത്രണങ്ങളുണ്ട്. സ്‌ക്രീൻ റെക്കോർഡർ, അപ്‌ഡേറ്റ് ചെയ്ത വോയിസ് ആക്‌സസ്, പങ്കിടൽ മെനു എന്നിവപോലുള്ള നിരവധി സവിശേഷതകൾ
പിക്‌സൽ 2 ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും വരുന്ന ആഴ്ചകളിൽ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

Latest