Connect with us

National

നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും 2340 കിലോ ആഭരണങ്ങള്‍ ഇന്ത്യയിലെത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബ് നാഷണല്‍ ബേങ്കില്‍നിന്നും കോടികള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും വന്‍ ആഭരണ ശേഖരം ഇന്ത്യയില്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബൈയില്‍ തിരികെ എത്തിച്ചത്.

ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണക്ക്. ബേങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും വിട്ടുകിട്ടാന്‍ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണ്. വ്യാജകടപത്രങ്ങള്‍ ഉപയോഗിച്ച് 16000 കോടി രൂപയാണ് പി എന്‍ ബിയില്‍നിന്നും ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്.

Latest