Kerala
സഹ ജീവനക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമം; യു ഡി ക്ലര്‍ക്ക് പിടിയില്‍

പാല | സഹ ജീവനക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കോട്ടയം പാല കടനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. യു ഡി ക്ലര്‍ക്ക് തലയോലപ്പറമ്പ് സ്വദേശി സുനിലാണ് സഹ ജീവനക്കാരെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ചത്.
മുന്‍ ദിവസങ്ങളില്‍ അനുമതിയില്ലാതെ അവധിയെടുത്ത സുനില്‍ ഹാജര്‍ ബുക്ക് എടുക്കുന്നത് മറ്റു ജീവനക്കാര്‍ തടഞ്ഞു. ഇതോടെ പ്രകോപിതനായ ഇയാള്‍ പുറത്തുപോയി പെട്രോളുമായി തിരിച്ചെത്തുകയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയുമായിരുന്നു. തുടര്‍ന്ന് സുനില്‍ തീപ്പെട്ടിയുരച്ചപ്പോള്‍ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
---- facebook comment plugin here -----