Connect with us

Covid19

കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിന് മദീനയില്‍ പരിശോധന കര്‍ശനമാക്കി

Published

|

Last Updated

മദീന | കൊവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി മദീനയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. നഗരങ്ങളിലെ പ്രധാന മാര്‍ക്കറ്റുകള്‍, വ്യാപാര സമുച്ചയങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, വെജിറ്റബിള്‍ മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആധുനിക സാങ്കേതിക ഉപകരണങ്ങളോടെയുള്ള മൊബൈല്‍ യൂനിറ്റുകളുമായി സംഘം പരിശോധന നടത്തുന്നത്.
താപ കാമറകളിലൂടെ കൊവിഡ് വൈറസ് അണുബാധ കണ്ടെത്തുന്ന ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. മദീന മുന്‍സിപ്പാലിറ്റി, സുരക്ഷാ വകുപ്പ്, ആരോഗ്യ മന്ത്രാലയം, ഫീല്‍ഡ് കണ്‍ട്രോള്‍ ഫോഴ്സ് എന്നിവയുമായി സഹകരിച്ചാണ് ഫീല്‍ഡ് പരിശോധനകള്‍ നടപ്പാക്കുന്നത്.

ഒരാഴ്ചയായി തുടരുന്ന പരിശോധനയില്‍ 5,200ല്‍ പരമാളുകള്‍ക്കാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ സ്ഥങ്ങളിലേക്ക് വ്യാപിപ്പിക്കും. 10,653 പേര്‍ക്കാണ് മദീനയില്‍ ഇതുവരെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 9,230 രോഗമുക്തി നേടിയിട്ടുണ്ട്. 1362 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 61 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Latest