Connect with us

Covid19

കൊവിഡ്: കേരളത്തില്‍ പുതിയ ഇളവുകളുണ്ടാകില്ല, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പുതുതായി ഇനി ഇളവുകള്‍ നല്‍കില്ല. നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും നല്‍കില്ല. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ശക്തമായ പരിശോധനകള്‍ നടത്തും. സാമൂഹിക വ്യാപനത്തിലേക്ക് പോകുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.